വിലക്ക് നീക്കി; പാണ്ഡ്യയും രാഹുലും തിരികെ ഇന്ത്യൻ ടീമിലേക്ക്
										
										
										
											January 24, 2019										
									
								
								ഹർദിക് പാണ്ഡ്യയ്ക്കും കെ എൽ രാഹുലിനും ഏർപ്പെടുത്തിയ വിലക്ക് ബിസിസിഐയുടെ ഭരണസമിതി പിൻവലിച്ചു. സ്ത്രീ വിരുദ്ധ പരാമർശത്തെ തുടർന്ന് സസ്പെൻഷനിലായിരുന്നു ഇരുവരും. അന്വേഷണ വിധേയമായി നൽകിയ സസ്പെൻഷൻ ഉത്തരവാണ് ബിസിസിഐ ഭരണസമിതി പിൻവലിച്ചത്.
അമിക്കസ്തൂരി പിഎസ് നരസിംഹയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഭരണസമതിയുടെ തീരുമാനം. ഇതുസംബന്ധിച്ച് വിശദവിവരങ്ങളടങ്ങിയ പ്രസ്താവനയും ബിസിസിഐ പുറത്തിറക്കി. ജനുവരി 11 ന് പുറത്തിറക്കിയ സസ്പെൻഷൻ ഉത്തരവാണ് പിൻവലിച്ചത്.



