ടൊവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിനിമ താരങ്ങൾ…

മലയാളത്തിന്റെ പ്രിയതാരം ടൊവിനോയുടെ ജന്മദിനമാണിന്ന്. സൂപ്പർഹിറ്റ് ചിത്രങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തി.
മലയാള സിനിമയിൽ സൂപ്പർഹിറ്റായി മാറിയ ടൊവിനോ ചിത്രങ്ങളിൽ താരത്തിന്റെ നായികമാരായി എത്തിയ മലയാള നടിമാർ താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയത് ഏറ്റെടുത്തിരിക്കുകയാണ് ടോവിനോ ആരാധകർ. ടോവിനോ ചിത്രം ‘തീവണ്ടി’യിലെ നായിക സംയുക്തയും, ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന ചിത്രത്തിലെ അനു സിത്താരയുമാണ് ടോവിനോയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.
സിനിമ പാരമ്പര്യമില്ലാതെ സിനിമ മേഖലയിൽ എത്തി നായകനായും സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ താരമാണ് ടൊവീനോ തോമസ്. ‘എന്റെ ഉമ്മാന്റെ പേര്’, ‘മാരി 2’ എന്നീ ചിത്രങ്ങളാണ് ടോവിനോയുടേതായി തിയേറ്ററുകളിൽ എത്തിയ അവസാനത്തെ ചിത്രങ്ങൾ.. കൈനിറയെ സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
യാതൊരു താരപരിവേഷങ്ങളുമില്ലാതെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം സന്നദ്ധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്.