എൻഡോസൾഫാൻ ദുരിതബാധിതരുടെ അനശ്ചിതകാല സമരം ആരംഭിച്ചു…
January 30, 2019

വർഷങ്ങളായി കേരളത്തിനും ലോകത്തിനും മുഴുവൻ വേദനയായി മാറിയിരിക്കുകയാണ് കാസർഗോഡ് ജില്ലയിലെ ഒരു കൂട്ടം ജനതകൾ. എൻഡോസൾഫാൻ മൂലം ജീവിതം നശിച്ചുപോയ ഒരു കൂട്ടം ജനതകളുടെ വേദനയുമായി ദുരിതബാധിതരുടെ അനശ്ചിതകാല സമരം തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ചു.
പ്രമുഖ സാമൂഹിക പ്രവർത്തക ദയാഭായിയും അനശ്ചിതകാല നിരാഹാരത്തിൽ പങ്കുചേർന്നു. എൻഡോസൾഫാൻ ദുരിതം അനുഭവിക്കുന്ന മുഴുവൻ ജനങ്ങളെയും ലിസ്റ്റിൽ ഉൾപ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധന സഹായം കൃത്യമായി എത്തിക്കുക, പുനരധിവാസം ഉറപ്പുവരുത്തുക, കടം എഴുതിത്തള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
എൻഡോസൾഫാൻ ദുരിതം ബാധിച്ച കുട്ടികളും അവരുടെ രക്ഷിതാക്കളും അടങ്ങുന്ന സംഘമാണ് സെക്രട്ടറിയേറ്റിന് മുന്നിൽ അനശ്ചിതകാല സമരം നടത്തുന്നത്.