ഇന്ത്യ-ന്യൂസ്ലന്ഡ് മൂന്നാം ഏകദിനം: ബാറ്റിങ് തിരഞ്ഞെടുത്ത് കിവികള്‍
ഇന്ത്യ-ന്യൂസ്ലന്ഡ് മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസ്ലന്ഡ് ബാറ്റിങ് തിരഞ്ഞെടുത്തു. അതേസമയം പരിക്കുമൂലം ധോണി ഇന്ന് കളത്തിലിറങ്ങില്ല. ദിനേഷ് കാര്‍ത്തിക്ക് ആണ് വിക്കറ്റ് കീപ്പറുടെ റോളില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരിക്കുന്നത്. ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ ടീമിന് കൂടുതല്‍ പ്രതീക്ഷ നല്കുന്നു.
രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് മൂന്നാം ഏകദിനത്തില്‍ ന്യൂസ്ലന്‍ഡിനെതിരെ പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍.
ആദ്യ രണ്ട് ഏകദിനങ്ങളിലെ മികവ് ഇന്ത്യ ഇന്നും പുലര്‍ത്തിയാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം. അഞ്ച് ഏകദിനങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ന്യൂസ്ലന്‍ഡില്‍ കളിക്കുന്നത്.