മൂന്നാം ഏകദിനം: ഇന്ത്യയ്ക്ക് 244 റണ്‍സ് വിജയലക്ഷ്യം

January 28, 2019

ഇന്ത്യ ന്യൂസ്ലന്‍ഡ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 244 റണ്‍സ്. 243 റണ്‍സിന് ന്യൂസ്ലന്‍ഡ് പുറത്തായി. ടോസ് നേടിയ കിവീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ മികവാര്‍ന്ന ബൗളിങ്ങില്‍ ന്യൂസ്ലന്‍ഡിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 49 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇതിനുപുറമെ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. 93 റണ്‍സ് നേടിയ റോസ് ടെയ്‌ലറാണ് ന്യൂസ്ലന്‍ഡിന്റെ ടോപ്പ് സ്‌കോറര്‍.

തുടക്കം മുതല്‍ക്കെ ബാറ്റിങ്ങില്‍ വലിയ മികവ് പുലര്‍ത്താന്‍ കിവീസിനായില്ല. റണ്‍സില്‍ 60 തികയ്ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ ന്യൂസ്ലന്‍ഡിന് നഷ്ടമായി.

ന്യൂസ്ലന്‍ഡ് ടീം പത്ത് റണ്‍സ് എടുത്തപ്പോള്‍ കോളിന്‍ മുന്റോയെ ആണ് ആദ്യം പുറത്താക്കിയത്. മുഹമദ് ഷാമിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കംകുറിച്ചത്. തൊട്ടുപിന്നാലെ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ഭുവനേശ്വര്‍ കുമാറും കെയ്ന്‍ വില്ല്യംസണിനെ ചാഹലും പുറത്താക്കി.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒമ്പത് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സ് എന്ന നിലയിലാണ്. ശിഖര്‍ ധവാനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.