ഇന്ത്യ- ന്യൂസ്ലന്ഡ് രണ്ടാം ഏകദിനം; ഇന്ത്യയ്ക്ക് മികച്ച തുടക്കം
January 26, 2019
ന്യൂസ്ലന്ഡിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങില്‍ മികവുപുലര്ത്തിക്കൊണ്ടാണ് ഇന്ത്യയുടെ മുന്നേറ്റം. 40 ഓവറുകള്‍ പിന്നിടുമ്പോള്‍ 271 റണ്‍സ് അടിച്ചെടുത്ത് കുതിക്കുകയാണ് ഇന്ത്യ. നാല്് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മികച്ച തുടക്കം തന്നെയാണ് കാഴ്ചവെച്ചത്. 154 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 87 റണ്‍സാണ് രോഹിത് ശര്‍മ്മ എടുത്തത്.