ജയരാജ് വാര്യരുടെ മകൾ ഇന്ദുലേഖ വിവാഹിതയായി; ചിത്രങ്ങൾ കാണാം..

January 15, 2019

സിനിമ- നാടക നടൻ ജയരാജ് വാര്യരുടെ മകളും ഗായികയുമായ ഇന്ദുലേഖ വിവാഹിതയായി. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ പാടിയ ഇന്ദുലേഖയുടെ വരൻ ആനന്ദ് അച്ചുതൻകുട്ടിയാണ്.

2014 ൽ പുറത്തിറങ്ങിയ അപ്പോത്തിക്കരി എന്ന ചിത്രത്തിലെ ‘ഈറൻ’ എന്ന് തുടങ്ങുന്ന ഗാനവും, ഓട്ടോർഷ എന്ന ചിത്രത്തിലെ പുതു ചെമ്പയെന്ന ഗാനവും പാടിയത് ഇന്ദുലേഖയാണ്. ഈ മാസം ഏഴിന് നടന്ന വിവാഹത്തിൽ സിനിമ സീരിയൽ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ചിത്രങ്ങൾ കാണാം..