റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ജിയോറെയില്‍ ആപ്പ്

January 29, 2019

റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ക്യാന്‍സല്‍ ചെയ്യുന്നതിനുമായി ജിയോ ഉപഭോക്താക്കള്‍ക്കായ് പുതിയ ആപ്ലിക്കേഷന്‍. ജിയോ റെയില്‍ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ജിയോഫോണ്‍, ജിയോഫോണ്‍2 ഉപഭോക്താക്കള്‍ക്കായിരിക്കും പുതിയ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുക.

ഐആര്‍സിടിസി(ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. ഐആര്‍സിടിസിയുടെ ട്രെയിന്‍ ബുക്കിങ് സംവിധാനമാണ് ജിയോറെയില്‍ ആപ്പിലും ലഭ്യമാവുക.

ഐആര്‍സിടിസി ഐഡിയിലൂടെയാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് അത് ആരംഭിക്കാനുള്ള സൗകര്യവും ഉണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ക്യാന്‍സല്‍ ചെയ്യുന്നതിനും പുറമെ ട്രെയിന്റെ സമയവിവരങ്ങള്‍, ട്രെയ്ന്‍ റൂട്ട്, സീറ്റ ലഭ്യത തുടങ്ങിയ വിവരങ്ങളും ജിയോറെയില്‍ ആപ്പ് വഴി അറിയാം.