കെ-ടെറ്റ് പരീക്ഷ തീയതിയില്‍ മാറ്റം
January 27, 2019
ഹൈസ്‌കൂള്‍ വിഭാഗം കേരളാ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് തീയതിയില്‍ മാറ്റം. പുതുക്കിയ തീയതി പ്രകാരം ഫെബ്രുവരി 5 നായിരിക്കും കെ-ടെറ്റ് പരീക്ഷ നടക്കുക. ഫെബ്രുവരി നാലിന് കെ ടെറ്റ് പരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
കേരളാ പരീക്ഷ ഭവന്‍ തീയതി മാറ്റം സംബന്ധിച്ച് പുതിയ പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗം, സ്‌പെഷ്യല്‍ വിഭാഗം എന്നിവയിലേക്കുള്ള അധ്യാപകരുടെ യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്. ഫെബ്രുവരി 2 മുതല്‍ 6 വരെയാണ് വിവിധ വിഭാഗങ്ങളിലേക്കുള്ള കെ-ടെറ്റ് പരീക്ഷ.
മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലുള്ള 150 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് എല്ലാ വിഭാഗങ്ങളിലും ഉണ്ടായിരിക്കുക. രണ്ടര മണിക്കൂറാണ് പരീക്ഷ സമയം.