പുതിയ ലുക്കിൽ ലെന; ഞെട്ടലോടെ ആരാധകർ

January 7, 2019

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ലെന. നായികയായും അമ്മയായും സപ്പോർട്ടിങ് ക്യാരക്ടറായുമൊക്കെ മലയാളത്തിൽ നിറഞ്ഞുനിന്ന താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ ആരാധരെ ഏറെ ഞെട്ടിച്ചിരിക്കുന്നത്.  തന്റെ കഥാപാത്രത്തിന്റെ പൂർണ്ണയ്ക്കായി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള കഥാപാത്രമാണ് ലെന.

പുതിയ മ്യൂസിക്കൽ ആൽബം ബോധിയ്ക്ക് വേണ്ടിയാണ് തല മുണ്ഡനം ചെയ്ത് പുത്തല്‍ ലുക്കില്‍ നടി ലെന എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ലെനയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മുന്‍പ് ചില സിനിമകളുടെ ഭാഗമായി ലെന ഷോര്‍ട് ഹെയര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ തല മുണ്ഡനം ചെയ്ത് എത്തിയ താരത്തിന്റെ രൂപത്തിൽ ഞെട്ടലോടെ ഇരിക്കുകയാണ് ആരാധകർ.