‘ഞാൻ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം’; ഡാൻസ് സ്കൂൾ ഉദ്ഘാടനം ചെയ്ത് മമ്മൂക്ക, രസകരമായ വീഡിയോ കാണാം..

January 9, 2019

മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ ഡാൻസിലുള്ള  അഗാധമായ കഴിവിനെക്കുറിച്ച് അധികമൊന്നും പറയേണ്ടതില്ലല്ലോ?.. നടിയും ഡാൻസറുമായ കൃഷ്ണ പ്രഭയുടെ നൃത്ത വിദ്യാലയം ഉദ്ഘടനം ചെയ്യാനെത്തിയ മമ്മൂക്കയുടെ രസികൻ പ്രസംഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്…

“കൃഷ്ണ പ്രഭ, ഞാൻ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം, എന്റെ ശിഷ്യ ഇങ്ങനെ ഒരു സ്കൂൾ തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ട്. ഞാൻ പിന്നെ ലോകത്തെമ്പാടും നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായിപ്പോഴും എല്ലായിടത്തും എത്താൻ കഴിഞ്ഞെന്ന് വരില്ല”…. വേദിയെ പൊട്ടിചിരിപ്പിച്ചുകൊണ്ട് മമ്മൂക്ക പറഞ്ഞു.

കൊച്ചി പനമ്പള്ളി നഗറിൽ നടി കൃഷ്ണ പ്രഭ ആരംഭിച്ച ജൈനിക കലാ വിദ്യാലയത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ സിനിമ രാഷ്ട്രീയ മേഖലയിലെ നിരവധി ആളുകൾ രംഗത്തെത്തി.
മമ്മൂട്ടിക്കൊപ്പം മിയ, പിഷാരടി, ആര്യ, അരുൺ ഗോപി തുടങ്ങിയ താരങ്ങളും ഹൈബി ഈഡൻ എംഎൽഎ, സംവിധായകൻ ആന്റണി സോണി, സംഗീത സംവിധായകൻ അഫ്സൽ യൂസഫ്, തുടങ്ങി നിരവധി താരങ്ങളും രംഗത്തെത്തി.

 

,