ഇനി ഷവോമി സ്മാര്‍ട് ടിവി വാങ്ങാം; കുറഞ്ഞ നിരക്കില്‍

January 4, 2019

ഷവോമി സ്മാര്‍ട് ടെലിവിഷന്റെ വില വെട്ടിക്കുറച്ചു. ജിഎസ്ടി നിരക്ക് കുറച്ചതിനുപിന്നാലെയാണ് ടിവിയുടെ വിലയും ഷവോമി കുറച്ചിരിക്കുന്നത്. എംഐയുടെ രണ്ട് മോഡലുകളുടെ വിലയിലാണ് കുറവ് വരുത്തിയിരിക്കുന്നത്. എംഐ എല്‍ഇഡി സ്മാര്‍ട് ടിവി 4എ 32, എംഐ എല്‍ഇഡി ടിവി 4സി പ്രോ 32 എന്നീ മോഡലുകള്‍ക്ക് 2000 രൂപവരെയാണ് കുറച്ചിരിക്കുന്നത്.

അടുത്തിടെ സ്മാര്‍ട് ടിവികള്‍ക്കുള്ള ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചിരുന്നു. ഇതേതുടര്‍ന്നാണ് സ്മാര്‍ട് ടിവികളുടെ വില കുറയ്ക്കാന്‍ ഷവോമി തീരുമാനിച്ചത്. ഇന്ത്യയില്‍ തന്നെ സ്മാര്‍ട് ടെലിവിഷനുകള്‍ നിര്‍മ്മിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനാണ് ഷവോമിയുടെ നീക്കം.

എംഐ ടിവി 4എ 32 ന്റെ വില 12,499 രൂപയും എംഐ ടിവി 4സി പ്രോ 32 ന്റെ വില 13,999 രൂപയുമാണ്.