സംവിധാന രംഗത്തേക്ക് ചുവടുവെച്ച് നീരജ് മാധവൻ; വീഡിയോ കാണാം..

January 13, 2019

സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങി നടൻ നീരജ് മാധവ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് നീരജ് ഇക്കാര്യം വെളിപ്പെടുത്തിയത്. സഹോദരൻ നവനീത് മാധവനൊപ്പം ചേർന്നാണ് നീരജ് പുതിയ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. കോമഡിക്കും പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും സിനിമയൊരുക്കുന്നതെന്ന് താരം അറിയിച്ചു.. നീരജ് തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

നീരജ് മാധവന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..

ഞാനും അനിയനും കൂടെ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ! എന്നെ ഫോളോ ചെയുന്ന കുറച്ചു പേർക്കെങ്കിലും അറിയാം ഞാൻ സംവിധായകനാവാൻ ആഗ്രഹിച്ച് വന്ന് അഭിനയത്തിലേക്ക് തിരിഞ്ഞ ആളാണ്. വലിയ ഉത്തരവാദിത്തം ആണെന്നറിയാം, കഴിഞ്ഞ അഞ്ചുവർഷകാലയളവിൽ സിനിമയിൽ നിന്ന് മനസ്സിലാക്കിയതും പകർന്ന് കിട്ടിയതും കണ്ടതും കേട്ടതും പറ്റിയ തെറ്റുകളിൽ നിന്ന് പഠിച്ചതും എല്ലാം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഊർജം തരികയായിരുന്നു. എനിക്ക് മുൻപേ അഭിനേതാവായി ആദ്യം സിനിമയിൽ വന്ന അനിയൻ നവ്നീത് മാധവ് അവന്റെ അനുഭവങ്ങളും ആശയങ്ങളുമായി ഈ സംരംഭത്തിൽ പങ്കാളിയായി കൂയെയുണ്ട് എന്നതാണ് മറ്റൊരു സന്തോഷം! ഇതുവരെ കാണിച്ച സപ്പോർട്ട് ഇനിയങ്ങോട്ടും ഉണ്ടാവണം?? കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കാം നന്ദി..