കളര്‍ഫുള്ളായി ദുല്‍ഖര്‍ സല്‍മാന്‍; ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

January 30, 2019

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമ കഥ. ബി സി നൗഫല്‍ ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തിരിച്ചെത്തുന്ന ചിത്രത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ചില ലൊക്കേഷന്‍ കാഴ്ചകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടിയിരിക്കുന്നത്. കളര്‍ഫുള്ളായ ഷര്‍ട്ടുകള്‍ ധരിച്ചാണ് ഓരോ ഫോട്ടോയിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ തിരക്കേറിയ നടനായി മാറിയ ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചലച്ചിത്രമാണ് കോമഡി എന്റര്‍ടെയ്‌നറായ ‘ഒരു യമണ്ടന്‍ പ്രേമകഥ’. ദുല്‍ഖറിനൊപ്പം സലീം കുമാര്‍!, ധര്‍മജന്‍ ബോള്‍ഗാട്ടി,സൗബിന്‍ സാഹിര്‍, രമേശ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


നിഖില വിമും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാദിര്‍ഷ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്. ഹാസ്യം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നതും. കൊച്ചി കേന്ദ്രമാക്കിയാണ് ഒരു യമണ്ടന്‍ പ്രേമകഥയിലെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.