വൈറലായി ‘പഴശ്ശിരാജ’യിലെ മമ്മൂക്കയുടെ വാൾപയറ്റ്; ചിത്രത്തിലെ നീക്കം ചെയ്ത് സീൻ കാണാം..

January 14, 2019

2009 ൽ തിയേറ്ററുകളെ ഹരം കൊള്ളിച്ച മമ്മൂട്ടി ചിത്രം ‘കേരളവർമ്മ പഴശ്ശിരാജ’യിലെ ഒരു സീനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റപ്പെട്ട ഒരു രംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ വാൾ പയറ്റിന്റെ രംഗമാണ് വെട്ടിമാറ്റപ്പെട്ടത്. റിലീസ് ചെയ്ത സമയത്ത് ഇല്ലാതിരുന്ന ഈ രംഗം ചിത്രം 75 ദിവസം പിന്നിട്ടപ്പോൾ കൂട്ടിച്ചേർക്കപ്പെടുകയായിരുന്നു. ചിത്രത്തിന്റെ ഡി വി ഡി കളിലൊന്നും ഈ സിനില്ല.

അടുത്തിടെ മമ്മൂട്ടി ആരാധകർക്കിടയിൽ വലിയ ചർച്ചയായ ഈ സീനാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞുനിൽക്കുന്നത്. വീഡിയോ കാണാം..