ഐഫോണിൽ ഫോട്ടോ എടുക്കുന്നവർക്ക് ഒരു സന്തോഷവാർത്ത

January 23, 2019

ഐഫോണിൽ ഫോട്ടോ എടുക്കുന്നവർക്ക് ഒരു സന്തോഷവാർത്തയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ആപ്പിൾ കമ്പനി. ഐഫോണിൽ എടുത്ത മികച്ച ഫോട്ടോകൾ ആപ്പിൾ കമ്പനിയുടെ ബോർഡുകളിലും പരസ്യങ്ങളിലുമെല്ലാം പ്രദർശിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

ആപ്പിൾ ഫോണിൽ പകർത്തിയ ഏത് ഫോട്ടോ ഉപയോ​ഗിച്ചും മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർ #Shot-on-iPhone-Challenge എന്ന ഹാഷ് ടാ​ഗ് ഉപയോ​ഗിച്ച് ഐ ഫോണിൽ പകർത്തിയ ഫോട്ടോകൾ ട്വിറ്ററിലും ഇൻസ്റ്റ​ഗ്രാമിലും പോസ്റ്റ് ചെയ്യണം. ജനുവരി 22 ന് ആരംഭിച്ച മത്സരം ഫെബ്രുവരി ഏഴിന് അവസാനിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന പത്ത് ഫോട്ടോകളായിരിക്കും ലോകത്തെമ്പാടുമുള്ള വിവിധ പരസ്യബോർഡുകളിൽ പ്രത്യക്ഷപ്പെടുക. 10 പേരടങ്ങുന്ന പ്രത്യേക ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുക. അതേസമയം ഈ മത്സരത്തിന്റെ ഭാ​ഗമാകുന്ന ഫോട്ടോകളുടെ എല്ലാ വിധത്തിലുമുള്ള കോപ്പി റൈറ്റ്സും ആപ്പിളിന് സ്വന്തമായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.