ആനയെ ഒന്ന് തൊടണം; കുഞ്ഞിപ്പെണ്ണിന്റെ ആഗ്രഹം സഫലമാക്കി പാപ്പാന്‍; വൈറല്‍ വീഡിയോ

January 27, 2019

ആന എന്നും ഒരു കൗതുകമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. എന്നാല്‍ ആനയെ ഒന്നു തൊടാനുള്ള ഒരു കുട്ടിക്കുറുമ്പിയുടെ ആഗ്രഹവും അതു സാധിച്ച്‌കൊടുക്കുന്ന പാപ്പാനുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.

ഗജവീരന്മാര്‍ എന്ന ആനപ്രേമികളുടെ ഗ്രൂപ്പിലാണ് കൗതുകമുണര്‍ത്തുന്ന ഈ മനോഹര വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോ എറ്റെടുത്തിരിക്കുന്നതും നിരവധി പേരാണ്.

“ആന എന്ന വലിയ ജീവിയെ അടുത്തറിയാൻ ശ്രമിക്കുന്ന കൊച്ചു മിടുക്കി.. കയ്യിൽ പൈൻആപ്പിൾ കൊണ്ട് ആനയുടെ അടുത്തേക്ക് വന്നു അത് ആനകാരന്റെ കയ്യിൽ ഏല്പിച്ചു ആനക്ക് അത് കൊടുക്കുന്നു, പിന്നീട് ആനയെ പറ്റി ആനക്കാരനോട് എന്തൊക്കെയോ ചോദിക്കുന്നു..അവസാനം ആനകാരന്റെ അനുവാദത്തോടെ അവനെ ഒന്ന് തൊട്ട് നോക്കാൻ ആനയുടെ നടയുടെ അരികിൽ..അല്പം സമയം ആനയെ തൊട്ട് നോക്കി, അവന്റെ നടയിൽ തലോടി അവൾ ആസ്വദിക്കുന്നു..ഈ സമയം അത്രെയും ആന തന്റെ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നു, ചട്ടക്കാരൻ കൊച്ചു മിടുക്കിയെ ശ്രദ്ധിച്ചു ആനയുടെ അടുത്ത് നിർത്തി, അൽപനേരം കഴിഞ്ഞു അദ്ദേഹം അവളെ പതിയെ ആനയുടെ സമീപത്തു നിന്ന് മാറ്റി ഒരു ചെറിയ കുശലാന്വേഷണം..കൊച്ചു മിടുക്കി ആനയെ കണ്ടും തൊട്ടത്തിന്റെ സന്തോഷത്തിൽ അടുത്ത് നിന്ന അവളുടെ വീട്ടുകാരുടെ അടുത്തേക്ക് പോയി…എറണാകുളം ശിവക്ഷേത്ര ഉത്സവത്തിന്റെ ആറാട്ട് ദിവസം പഞ്ചവാദ്യത്തിന് ഇടക്ക് നിന്ന് പകർത്തിയ ദൃശ്യം…ഈ ഉത്സവത്തിൽ ഏറ്റവും കൂടുതൽ ആകർഷിച്ച കൂട്ടുകെട്ട് ഗുരുവായൂർ ഇന്ദ്രസെനും അവന്റെ പ്രിയപ്പെട്ട ശിങ്കൻ ചേട്ടനും…????” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങലില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.