ചോദ്യങ്ങള്‍ക്ക് കിടിലന്‍ മറുപടി; ഒപ്പം വിസിലടിയും സെല്‍ഫിക്ക് പോസ്‌ചെയ്യലും: ടിക് ടോക്കില്‍ താരമായി ഒരു തത്ത

January 31, 2019

ഇപ്പോള്‍ ടിക് ടോക്കിന്റെ കാലമാണ്. പ്രായഭേദമന്യേ ടിക് ടോക്ക് വീഡിയോയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇപ്പോള്‍ ടിക് ടോക്ക് വീഡിയോയിലൂടെ വൈറലായിരിക്കുന്നത് ഒരു തത്തയാണ്. സോഷ്യല്‍ മീഡിയയില്‍ ഈ തത്തയ്ക്കുമുണ്ട് ആരാധകര്‍ ഏറെ.

വിസിലടിച്ചും സെല്‍ഫിയ്ക്ക് പോസ് ചെയുതുമെല്ലാമാണ് ഈ തത്ത ആരാധകരുടെ പ്രീതി നേടുന്നത്. ലെച്ചു എന്നാണ് ഈ തത്തയുടെ പേര്. ചോദ്യങ്ങള്‍ക്കെല്ലാം മനോഹരമായി ഉത്തരവും നല്‍കുന്നുണ്ട് ഈ തത്ത.