നടി വിദ്യ ഉണ്ണി വിവാഹിതയായി; ചിത്രങ്ങള്‍ കാണാം

January 28, 2019

നടിയും ദിവ്യ ഉണ്ണിയുടെ സഹോദരിയുമായ വിദ്യ ഉണ്ണി വിവാഹിതയായി. സഞ്ജയ് വെങ്കിടേശ്വരനാണ് വരന്‍. കൊച്ചിയില്‍ വെച്ചായിരുന്നു വിവാഹം. ചെന്നൈ സ്വദേശിയായ സഞ്ജയ് സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യാഗസ്ഥനാണ്.

അടുത്ത ബന്ധുക്കഷും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഡോ.ലവ് എന്ന ചിത്രത്തിലൂടെയായിരുന്നു വിദ്യ ഉണ്ണിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള ചുവടുവെയ്പ്പ്.