കൈവിരലുകള്‍കൊണ്ട് ഇന്ദ്രജാലങ്ങള്‍ തീര്‍ക്കുന്ന ഒരു കുഞ്ഞുപ്രതിഭ; വീഡിയോ

January 26, 2019

അഭിനന്ദു ആചാര്യ എന്ന കൊച്ചുമിടുക്കന്‍ കൈവിരലുകള്‍ക്കൊണ്ട് സൃഷ്ടിക്കുന്ന വിസ്മയങ്ങള്‍ ചെറുതല്ല. ആലപ്പുഴയാണ് ഈ കൊച്ചുമിടുക്കന്റെ സ്വദേശം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിനന്ദു.

മൂന്നാം വയസുമുതല്‍ ചിത്രംവര ആരംഭിച്ചതാണ് ഈ കുട്ടിക്കലാകാരന്‍. നാനോ ശില്പങ്ങളും മിനിയേച്ചര്‍ ക്ലേ മോഡലുകളുംമെല്ലാം ഉണ്ടാക്കുന്നതില്‍ അഭിനന്ദു പ്രതിഭ തെളിയിച്ചിട്ടുണ്ട്.

വിവിധ തരത്തിലുള്ള പതിനൊന്നോളം റുബിക്‌സ് ക്യൂബുകളും നിമിഷ നേരംകൊണ്ട് ഈ പ്രതിഭശാലി സോള്‍വ് ചെയ്യാറുണ്ട്.

കോമഡി ഉത്സവവേദിയിലെത്തിയ അഭിനന്ദു ഏവരെയും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.