അഞ്ച് താരങ്ങള്‍ക്ക് ഒരു കിടിലന്‍ അനുകരണം. വൈറല്‍ സ്‌പോട് ഡബ്ബ് കാണാം

January 25, 2019

സ്‌പോട് ഡബ്ബിങിനായ് കോമഡി ഉത്സവവേദിയിലെത്തിയ സിദ്ദിഖ് ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ച് താരങ്ങള്‍ക്കാണ് സിദ്ദിഖ് സ്‌പോട് ഡബ്ബ് ചെയ്തത്.

ഹിന്ദിയിലെ മൂന്നു താരങ്ങള്‍ക്കും തമിഴിലെ ഒരു താരത്തിനും മലയാളത്തിലെ ദുല്‍ഖര്‍ സല്‍മാനുമാണ് സിദ്ദിഖിന്റെ സ്‌പോട് ഡബ്ബ്. അമിതാഭ് ബച്ചനാണ് ആദ്യം സ്‌പോട് ഡബ്ബ് ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്റെയും ഷാരൂഖ് ഖാന്റെയുമെല്ലാം ശബ്ദവും ഭാവങ്ങളുമെല്ലാം യാഥാര്‍ത്ഥ്യമെന്നു തോന്നുംവിധം അനുകരിച്ചു കോമഡി ഉത്സവവേദിയില്‍.