‘അബിയോട് അന്ന് പറഞ്ഞ വാക്കുകൾ യാഥാർഥ്യമായി’; വൈറലായി നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റ്

കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ പക്വതയാർന്ന അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഷെയ്ൻ നിഗം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ഷെയ്ന്റെ പ്രകടനത്തിനും നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടനും മിമിക്രിക്കാരനുമായ അബിയുടെ മകനാണ് ഷെയ്ൻ എന്നത് താരത്തെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനാക്കുന്നു.
നടനും സംവിധായകനുമായ നാദിർഷായുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വർഷങ്ങൾക്ക് മുമ്പ് നാദിർഷ അബിയോട് പറഞ്ഞ വാക്കുകൾ ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്.
നാദിർഷായുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…
കുറേനാൾ മുൻപ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാൻ അബിയോട് പറഞ്ഞു നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകൻ വരും. അത് ഇനിയുള്ള നാളുകളിൽ യാഥാർഥ്യമാക്കുന്ന പ്രകടനമാണ് ‘കുമ്പളങ്ങി നൈറ്റ്സ് ‘ എന്ന സിനിമയിൽ ഷൈനിന്റേത്.
അതിഗംഭീരമായി മോനെ…