ഓഡിയന്‍സ് ചോയ്‌സില്‍ മനോഹരഗാനവുമായി അദിതി; വീഡിയോ

February 12, 2019

കുറഞ്ഞ കാലയവുകൊണ്ടുതന്നെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. ടോപ് സിംഗറിലോ ഓരോ മത്സരാര്‍ത്ഥികള്‍ക്കുമുണ്ട് ആരാധകര്‍ ഏറെ. പ്രേക്ഷകരെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് ഓരോ കുട്ടിപ്പാട്ടുകാരും കാഴ്ചവെയ്ക്കുന്നതും.

ആലാപനമികവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയതാണ് അദിതി നായര്‍. മനോഹരമായ ഗാനങ്ങള്‍ക്കൊണ്ട് ഈ മിടുക്കി ടോപ് സിംഗര്‍ വേദിയെ സംഗീത സാന്ദ്രമാക്കാറുണ്ട്.

ഇത്തവണ ഓഡിയന്‍സ് ചോയ്‌സ് റൗണ്ടിലാണ് അദിതി പാടാനെത്തിയത്. വിജനസുരഭീ… എന്നു തുടങ്ങുന്ന മനോഹരഗാനം ആലപിച്ചു.