അമേരിക്കയില്‍ അതിശൈത്യം; തണുപ്പിന്റെ തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറല്‍

February 4, 2019

അമേരിക്കയില്‍ അതിശൈത്യമാണിപ്പോള്‍. കുറച്ചുദിവസങ്ങളായി തണുപ്പിന്റെ തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സാമൂഹ്യമാധ്യമങ്ങളിലും ഇടം നേടി. കൗതുകം തോന്നുമെങ്കിലും തണുപ്പിന്റെ തീവ്രത പലരിലും ഭയമുളവാക്കുന്നു.

-29 ഡിഗ്രി വരെയാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്ന താപനില. ചൂടുവെള്ളം അന്തരീക്ഷത്തിലേക്കൊഴിച്ചാല്‍ ആവിയായി മാറുന്ന അവസ്ഥ. അമേരിക്കയിലെ പലയിടങ്ങളില്‍ നിന്നായ് നിരവധിപേര്‍ ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നുണ്ട്.