ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്പോ..? ആരാധകരെ ഞെട്ടിച്ച് അനുഷ്കയുടെ ഡ്യൂപ്പ് …

February 4, 2019

അടുത്തിടെയായി സമൂഹമാധ്യങ്ങളിലൂടെ കൂടുതൽ ശ്രദ്ധ നേടുന്നത് താരങ്ങളെക്കാൾ കൂടുതലായി അവരുടെ ഡ്യൂപ്പുകളാണ്. മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ അപരനാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ വിജയ് സേതുപതിയുടെ അപരനെ കണ്ടെത്തിയ വാർത്തയും അവതാരകനായ മിഥുന്റെ അപരനുമടക്കം സൂപ്പർ സ്റ്റാറുകളുടെയെല്ലാം മുഖച്ഛായ ഉള്ള താരങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

എന്നാൽ ഏറ്റവും ലേറ്റസ്റ്റായി കണ്ടെത്തിയത് അനുഷ്ക ശർമ്മയുടെ മുഖ സാമ്യമുള്ള വ്യക്തിയെയാണ്. അനുഷ്കയ്ക്ക് അമേരിക്കൻ ഗായിക ജൂലിയ മൈക്കിള്‍സുമായി സാമ്യമുണ്ടെന്ന വാര്‍ത്തയാണ് വൈറലാകുന്നത്.

ജൂലിയ മൈക്കിള്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് അനുഷ്‍ക ശര്‍മ്മയുമായി സാമ്യമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ജുലിയയെ പോലെ മുടിക്ക് നിറം മാറ്റിയാല്‍ അനുഷ്‍ക ശര്‍മ്മയും കാണാൻ അതുപോലെയാകുമെന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്.

രണ്ടുപേരും ഇരട്ട സഹോദരിമാരെ പോലെയുണ്ടെന്നുള്ള കമന്റുകളുമടക്കം നിരവധി ആളുകളാണ് ഇരുവരുടെയും രൂപസാദൃശ്യം കണ്ടെത്തിയിരിക്കുന്നത്.