ഉപ്പൂപ്പാക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് കൊച്ചുസുന്ദരി; കൈയടിച്ച് സോഷ്യമീഡിയ

February 4, 2019

ചതിയുടെയും വഞ്ചനയുടെയും വീഡിയോകള്‍ മാത്രമല്ല സ്‌നേഹത്തിന്റെ നല്ല വീഡിയോകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇത്തരത്തില്‍ ചിരി പടര്‍ത്തുന്ന ഒരു സ്‌നേഹവീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഉപ്പൂപ്പായ്ക്ക് ഭാരതത്തിന്റെ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന കൊച്ചുസുന്ദരിയാണ് വീഡിയോയിലെ താരം.

സുന്ദരിക്കുട്ടി ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ മടി കൂടാതെ ഉപ്പൂപ്പ ഏറ്റുചൊല്ലുന്നുണ്ട്. ഒരേ സമയം രസകരവും കൗതുകവുമാണ് ഈ വീഡിയോ. പ്രതിജ്ഞ ഇടയ്ക്ക് മറന്നുപോകുന്നുണ്ടെങ്കിലും ഉപ്പൂപ്പയെക്കൊണ്ട് ഭാരതത്തിന് ജയ് വിളിപ്പിച്ച ശേഷമാണ് കൊച്ചു സുന്ദരി പ്രതിജ്ഞ അവസാനിപ്പിക്കുന്നത്.