അതിര്‍ത്തിക്ക് അരികില്‍ നിന്ന് ദിനേശ് കാര്‍ത്തിക്കിന്റെ കിടിലന്‍ ക്യാച്ച്: വീഡിയോ
ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയിലെ കൗതുകകാഴ്ചകളും അത്ഭുത പ്രകടനങ്ങളുമെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ദിനേശ് കാര്‍ത്തിക്ക് ആണ് കിടിലന്‍ ക്യാച്ചിലൂടെ താരമായത്.
ന്യൂസ്ലന്‍ഡിനെതിരെ നടന്ന ആദ്യ ടി20 മത്സരത്തിനിടെയായിരുന്നു സംഭവം. ബൗണ്ടറി ലക്ഷ്യംവെച്ചുകൊണ്ടായിരുന്നു ഡാറില്‍ മിച്ചലിന്റെ ബാറ്റിങ്. എന്നാല്‍ പറന്നുയര്‍ന്ന പന്തിനെ കാര്‍ത്തിക് വരുതിയിലാക്കി.
ഹാര്‍ദിക് പാണ്ഡ്യയുടെ പന്ത് ഡാറില്‍ മിച്ചല്‍ അടിച്ചുവിട്ടപ്പോള്‍, ബൗണ്ടറി ലൈന്റെ തൊട്ടരികില്‍ നിന്ന് പന്ത് കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിച്ചു കാര്‍ത്തിക്. എന്നാല്‍ ബാലന്‍സ് തെറ്റി ബൗണ്ടറിയിലേക്ക് വീഴാന്‍ തുടങ്ങിയ കാര്‍ത്തിക് പന്ത് മുകളിലേക്കെറിഞ്ഞു. ശേഷം ബൗണ്ടറിയില്‍ നിന്നും തിരിച്ചെത്തി പന്ത് കൈക്കുമ്പിളിലാക്കി.
What A Catch!. ? DK (Dinesh Karthik) @DineshKarthik ?? #NZvIND pic.twitter.com/WwfKHPVptr
— Shankar (@shanmsd) February 6, 2019