ഗ്രൂപ്പ് അഡ്മിനെ സഹായിക്കാന്‍ ഫെയ്‌സ്ബുക്കിന്റെ പുതിയ ഫീച്ചര്‍

February 11, 2019

ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് സഹായകരമായ പുതിയ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചു. പുതിയ ഫീച്ചര്‍ പ്രകാരം പോസ്റ്റ് ഫോര്‍മാറ്റിങ് രീതിയിലാണ് ഫെയ്‌സ്ബുക്ക് മാറ്റം വരുത്തിയിരിക്കുന്നത്. ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് വളരെ എളുപ്പത്തില്‍ പോസ്റ്റ് ചെയ്യാനും ഗ്രൂപ്പുകളില്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകളെ വളരെ എളുപ്പത്തില്‍ നിയന്ത്രിക്കാനും പുതിയ ഫീച്ചര്‍ സഹായിക്കും.

ഗ്രൂപ്പിലെ നിയമം അംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ ലംഘിച്ചാല്‍ അത് അറിയിക്കുന്നതിനും പുതിയ ഫീച്ചര്‍ സഹായിക്കും. കൂടാതെ മെംബര്‍ഷിപ്പ് അപേക്ഷകള്‍ പേര് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനും സാധിക്കും. ഇതിനു പുറമെ എല്ലാ ഗ്രൂപ്പുകള്‍ക്കും മെന്റര്‍ഷിപ്പ് സൗകര്യം കാലതാമസം കൂടാതെ ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗ്രൂപ്പിലെ അംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെയ്‌സ്ബുക്ക് മെന്റര്‍ഷിപ്പ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഏതാനം മാസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാ ഗ്രൂപ്പുകള്‍ക്കും മെന്റര്‍ഷിപ്പ് ഫീച്ചര്‍ ലഭിക്കും.