‘ഷമ്മി ഹീറോ ആടാ ഹീറോ’, കുമ്പളങ്ങി നൈറ്റ്‌സിലെ മാസ് ഡയലോഗ് ആവര്‍ത്തിച്ച് ഫഹദ്; വീഡിയോ

February 15, 2019

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രവും ഏറെ മികച്ചു നില്‍ക്കുന്നു. ഇപ്പോഴിതാ കുമ്പളങ്ങി നൈറ്റ്‌സിലെ ഒരു മാസ് ഡയലോഗ് ആവര്‍ത്തിച്ച് സോഷ്യല്‍ മീഡിയയിലും താരമാവുകയാണ് ഫഹദ് ഫാസില്‍.

ഷമ്മിയെന്ന കഥാപാത്രത്തെയാണ് കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ഞാന്‍ ആണ് ഹീറോ എന്ന ആ മാസ് ഡയലോഗാണ് താരം വീണ്ടും ആവര്‍ത്തിച്ചരിക്കുന്നത്. കൊച്ചിയില്‍വെച്ചുനടന്ന ഒരു സ്വകാര്യചടങ്ങിനു എത്തിയപ്പോഴായിരുന്നു തകര്‍പ്പന്‍ ഡയലോഗുകൊണ്ട് ഫഹദ് ആരാധകരെ കൈയിലെടുത്തത്.

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഫാസിലിനൊപ്പം ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ സാഹിര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.