ബോളുകൊണ്ട് കുട്ടിയാരാധകന് പരിക്ക്, ആശ്വസിപ്പിച്ച് ബെയ്‌ലി

February 9, 2019

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ജോര്‍ജ് ബെയ്‌ലി.കഴിഞ്ഞ ദിവസം നടന്ന ബിഗ് ബാഷ് ടി20 ലീഗിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൾ ചർച്ചയാകുന്നത്. ഇന്നിംഗ്സിനിടെ ബെയ്‌ലി അടിച്ച സിക‌്സര്‍ കൊണ്ട് ഒരു ബാലന് പരിക്കേറ്റിരുന്നു.

ഇതോടെ കാളി അൽപ സമയത്തേക്ക് നിർത്തിവെച്ചു. ടീം ഡോക്‌ടര്‍ അടുത്തെത്തി കുട്ടിയെ പരിശോധിച്ചു. ഭാഗ്യത്തിന് കുഞ്ഞ് ആരാധകന്‍ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല..

കളിയ്ക്ക് ശേഷം പരിക്കേറ്റ കുഞ്ഞ് ആരാധകനെ കാണാന്‍ ബെയ്‌ലി ഗ്യാലറിയിലെത്തി. കുട്ടിയെ ആശ്വസിപ്പിച്ച് ആരാധകന് തന്‍റെ ഗ്ലൗസുകള്‍ സമ്മാനിച്ചാണ് ബെയ്‌ലി മടങ്ങിയത്. ഇതോടെ സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടിയിരിക്കുകയാണ് താരം.