ഇത് ഒരു പ്രണയകഥയാണ്, ഒരു ചതിയുടെയും; സസ്‌പെന്‍സ് ത്രില്ലറായി ഒരു ഹ്രസ്വചിത്രം

February 15, 2019

സസ്‌പെന്‍സ് ത്രില്ലറായ നിരവധി സിനിമകള്‍ പലര്‍ക്കും പരിചിതമാണ്. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ് സസ്‌പെന്‍സ് ത്രില്ലറായ ഒരു ഹ്രസ്വചിത്രം. ‘ഹെയ്റ്റ് സ്റ്റോറി’ (HATE STORY) എന്ന ഈ ഷോര്‍ട്ട്ഫിലിം പ്രേക്ഷകനെകൊണ്ടുചെന്നെത്തിക്കുന്നത് ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്കാണ്.

ഒരേ സമയം പ്രണയത്തിന്റേയും ചതിയുടെയും കഥ പറയുന്നുണ്ട് ഈ ഷോര്‍ട്ട് ഫിലിം . മുപ്പത് മിനിറ്റില്‍താഴെ ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിലെ ഓരോ നിമിഷങ്ങളിലും കാഴ്ചക്കാരില്‍ ആകാംഷ നിറയ്ക്കാന്‍ ഹെയ്റ്റ് സ്‌റ്റോറിക്ക് കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ഷോര്‍ട്ട്ഫിലിമിനു ലഭിക്കുന്നതും.

അഭിലാഷ് വിശ്വനാഥനാണ് ഹെയ്റ്റ് സ്റ്റോറിയുടെ സംവിധായകന്‍. ഷിഹാബ് മൂന്നാറാണ് ഹെയ്റ്റ് സ്റ്റോറിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് എസ് നായര്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. റിഹാസ് ഹബീബും സുധാകരന്‍ നായരും ചേര്‍ന്നാണ് നിര്‍മ്മാണം. സംവിധായകനായ അഭിലാഷ് വിശ്വനാഥന്‍ തന്നെയാണ്. വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ ചിത്രസംയോജനവും അഭിലാഷ് ആണ് നിര്‍വ്വഹിച്ചത്. മലയാളികളുടെ ജനപ്രീയ ടെലിവിഷന്‍ പരിപാടിയായ ഫ്ളവേഴ്‌സ് കോമഡി ഉത്സവത്തിന്റെ എഡിറ്ററാണ് അഭിലാഷ് വിശ്വനാഥന്‍.