അമിതമായ കൊഴിപ്പിനെ ഇല്ലാതാക്കാന്‍ ശീലമാക്കാം ഈ ജ്യൂസുകള്‍

February 21, 2019

പൊണ്ണത്തടി ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് പൊണ്ണത്തടിയുടെ പ്രധാന കാരണം. ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. ചില ജ്യൂസുകള്‍ ശീലമാക്കിയില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിന് ഒരു പരിധിവരെ തടയിടാം. ഇത്തരം ചില ജ്യൂസുകളെ പരിചയപ്പെടാം

നെല്ലിക്ക ജ്യൂസ്
കാണാന്‍ കുഞ്ഞനാണെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നെല്ലിക്ക. ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നാണല്ലോ നെല്ലിക്കയെക്കുറിച്ച് പൊതുവെ പറയാറുള്ളതും. സംഗതി സത്യംതന്നെയാണ്. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ കുറയ്ക്കാന്‍ നെല്ലിക്ക ജ്യൂസ് സഹായിക്കും. നെല്ലിക്കയില്‍ ധാരാളം ആന്റി ഓക്‌സിഡന്‍രുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കൊഴുപ്പിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. നെല്ലിക്കയ്ക്ക് ഒപ്പം അല്പം ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്ത് ജ്യൂസ് അടിച്ച് കുടിക്കുന്നതും ഉത്തമമാണ്.

ഗ്രീന്‍ആപ്പിള്‍ ജ്യൂസ്
ഇന്ന് മാര്‍ക്കറ്റുളില്‍ സുലഭമാണ് ഗ്രീന്‍ ആപ്പിള്‍. ഗ്രീന്‍ ആപ്പിള്‍ ജ്യൂസും കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കും. പോളിഫിനോളും പെക്ടിനുമൊക്കെ ധാരാളമായി അടങ്ങിയിട്ടുണ്ട് ഗ്രീന്‍ ആപ്പിളില്‍. ഇവ ശരീരത്തിലെ ടോക്‌സിനുകളെ നീക്കം ചെയ്യുന്നതിനും ഉത്തമമാണ്.

ചീര ജ്യൂസ്
കേള്‍ക്കുമ്പോള്‍ കൗതുകം തോന്നിയേക്കാം. എങ്കിലും ചീര ജ്യൂസടിച്ച് കുടിക്കുന്നതു നല്ലതാണ്. ചീരയില്‍ ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. ദഹനത്തെ സുഗമമാക്കുന്നതിനും ചീര ജ്യൂസ് നല്ലതാണ്. അല്‍പം നാരങ്ങ നീരും ഉപ്പം അല്ലെങ്കില്‍ തേന്‍ ചേര്‍ത്താല്‍ ചീര ജ്യൂസ് സ്വാദിഷ്ടമാക്കാം.

നാരങ്ങാ ജ്യൂസ്
വീടുകളില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് നാരാങ്ങാ ജ്യൂസ്. ചെറുനാരങ്ങ ശരീരത്തിലെ ടോക്‌സിനുകളെ നീക്കം ചെയ്യാന്‍ സഹായകരമാണ്. അല്‍പം പുതിനയില ചേര്‍ത്ത നാരങ്ങ ജ്യൂസ് കുടിക്കുന്നതും ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും.