‘അച്ഛനെക്കാൾ മികച്ച നടൻ ഞാൻ തന്നെ’, വേദിയെ പൊട്ടിചിരിപ്പിച്ച് കാളിദാസ്…

February 18, 2019

ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് നായകനായി വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിനിൽക്കുന്ന താരമാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമയിൽ അരങ്ങേറിയ നിമിഷം മുതൽ അച്ഛനെപോലെത്തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കാളിദാസ്.

ഇപ്പോഴിതാ അച്ഛനാണോ മകനാണോ മികച്ച നടനെന്ന ആരാധകരുടെ ചോദ്യത്തിന് ‘അത് താൻ തന്നെയാണെന്ന്’ പറഞ്ഞ് വേദിയെ പൊട്ടിച്ചിരിപ്പിച്ചിരിക്കുകയാണ് കാളിദാസ്. വേദിയെ കൂടുതൽ ആവേശത്തിലാക്കിയ ആരാധകരുടെ എല്ലാ ചോദ്യങ്ങൾക്കും തമാശ നിറഞ്ഞ ഉത്തരങ്ങളുമായി കാളിദാസ് വേദിയെ പൊട്ടിചിരിപ്പിച്ചു. അച്ഛനൊപ്പമുള്ള സിനിമ ഉണ്ടകുമോ എന്ന് ചോദിച്ചപ്പോൾ ഉണ്ടാകാമായിരിക്കാം എന്നായിരുന്നു താരത്തിന്റെ മറുപടി.

ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ സിനിമ പാരഡീസോ ക്ലബ്ബിന്റെ സിപിസി സിനി അവാർഡ് ദാനച്ചടങ്ങിൽ വെച്ചാണ് താരം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. ജയറാമിന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ അഭിനയം മോശമാകുമ്പോൾ വിമർശിക്കാറുണ്ടെന്നും കാളിദാസ് ആരാധകരോട് പറഞ്ഞു. അച്ഛനെപോലെത്തന്നെ മകനും സിനിമ ലോകത്ത് ആരാധകർ ഏറെയാണ്.