പ്രതിമാസ ക്ഷേമ പെന്ഷന് ഇനി 1200 രൂപ
February 1, 2019
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ ജനക്ഷേമ പദ്ധതികളും ഇടംനേടി. ക്ഷേമ പെന്ഷന് 100 രൂപ വര്‍ധിപ്പിച്ചു. ഇതിനുപുറമെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പ്രതിമാസ ക്ഷേമപെന്ഷന് 1200 രൂപയായി.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കേരളത്തിലെ എല്ലാ കുടുംബങ്ങളെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരും. പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപവരെയുള്ള തുക ഇന്‍ഷുറന്‍സ് കമ്പനിയും 5 ലക്ഷം വരെയുള്ള തുക സര്‍ക്കാര്‍ നേരിട്ടും നല്‍കും.
42 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. 20 ലക്ഷം പേര്‍ക്ക് സ്വന്തമായി പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാനും സൗകര്യമുണ്ട്. വയോജന സംരക്ഷമ പദ്ധതിക്കായി 375 കോടിയും അനുവദിച്ചിട്ടുണ്ട്.