‘ഒന്നനങ്ങി ചെയ്യടോ..എത്ര നേരമായി..’ കുമ്പളങ്ങിയുടെ വിശേഷങ്ങളുമായി താരങ്ങൾ, രസകരമായ വീഡിയോ കാണാം..

February 6, 2019

കുമ്പളങ്ങി നൈറ്റസിന്റെ വിശേഷങ്ങളുമായി അണിയറ പ്രവര്‍ത്തകര്‍ ഒന്നിക്കുന്ന കുമ്പളങ്ങി ഗെറ്റ് ടുഗതറിന്റെ ആദ്യ എപിസോഡ് ഭാവന സ്റ്റുഡിയോസ് പുറത്ത് വിട്ടു. ചിത്രീകരണ സമയത്തെ രസകരമായ വിശേഷങ്ങൾ പങ്കുവെക്കുന്ന വീഡിയോയില്‍ സിനിമ നിര്‍മ്മിച്ചതിന് പിന്നിലെ പരിശ്രമങ്ങളും അണിയറ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്.

ഫഹദ് ഫാസിൽ, മാത്യു, ഗ്രേയ്‌സ്, അന്ന ബെന്‍, ഷെെൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുടെ അനുഭവങ്ങളെല്ലാം രസകരമായാണ് വീഡിയോയിൽ  പങ്ക് വെച്ചിരിക്കുന്നത്. ചിത്രീകരണ സമയത്തെ ഓരോ രസകരമായ സംഭവങ്ങൾക്കുമൊപ്പം മനോഹരമായ അനുഭവങ്ങളും പങ്കുവെക്കുകയാണ് കുമ്പളങ്ങി ടീംസ്.

ചിത്രത്തെക്കുറിച്ചും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും എങ്ങും തൊടാതെയും തൊട്ടും പറഞ്ഞു നിർത്തുന്ന എപ്പിസോഡ് ചിത്രം കാണാൻ ആരാധകരെ പ്രേരിപ്പിക്കും വിധമാണ്. രസകരമായ എപ്പിസോഡ് കാണാം…