“മലയാളം പഠിക്കണമെങ്കില്‍ സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം”, മമ്മൂട്ടിയുടെ ഡയലോഗ് അനുകരിച്ച് ‘കെജിഎഫ്’ നായകന്‍: വീഡിയോ

February 5, 2019

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് മമ്മൂട്ടിയുടെ ഒരു കിടിലന്‍ ഡയലോഗ്. പക്ഷേ ഈ ഡയലോഗ് പറഞ്ഞിരിക്കുന്നത് മമ്മൂട്ടിയല്ല, കെജിഎഫ് എന്ന സിനിമയിലെ നായകന്‍ കന്നട താരം യാഷ് ആണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന യാത്രയുടെ മലയാളം ട്രെയ്‌ലര്‍ ലോഞ്ചിനിടെയായിരുന്നു മമ്മൂട്ടിയുടെ ഹിറ്റ് ഡയലോഗ് പറഞ്ഞ് യാഷ് കൈയടി നേടിയത്.

‘സുഖമാണോ കൊച്ചി’ എന്നു ചോദിച്ചുകൊണ്ടായിരുന്നു യാഷിന്റെ സംസാരത്തിന്റെ തുടക്കം. എന്നാല്‍ മലയാളം തനിക്ക് വഴങ്ങില്ലെന്നും സംസാരിക്കാന്‍ പരമാവധി ശ്രമിച്ചുനോക്കിയതാണെന്നും പറഞ്ഞ യാഷ് മലയാളം പഠിക്കണമെങ്കില്‍ സെന്‍സ് വേണം, സെന്‍സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം എന്നു പറയുകയായിരുന്നു. താരത്തിന്റെ ഡയലോഗിന് സദസ്സ് ഒന്നാകെ കൈയടിച്ചു.

മമ്മൂട്ടി ജോസഫ് അലക്‌സ് ആയി വിസ്മയിപ്പിച്ച ദ് കിങ് എന്ന ചിത്രത്തിലേതാണ് ഈ ഡയലോഗ്. ഡയലോഗിനു ശേഷം ജോസഫ് അലക്‌സ് ചെയ്തതുപോലെ മുടി പിന്നിലേക്ക് തടവി പ്രേക്ഷകരെ അത്ഭുതപ്പെടുത്താനും യാഷ് മറന്നില്ല.