നീരജ് മാധവ് നായകനായി ‘ക’ ഒരുങ്ങുന്നു; ചിത്രങ്ങള്‍

February 26, 2019

ചുരുങ്ങിയകാലങ്ങള്‍ക്കുള്ളില്‍ അഭിനയത്തിലെ തനതുശൈലികൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും പ്രേക്ഷകസ്വീകാര്യത നേടിയ താരമാണ് നീരജ് മാധവ്. താരം നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ക’. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

നവാഗതനായ രജീഷ്‌ലാല്‍വംശയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രജീഷിന്റേത് തന്നെയാണ് തിരക്കഥയും. പിക്‌സീറോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് എസ് പിള്ളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പുതുമുഖതാരമായ അപര്‍ണ്ണയാണ് ‘ക’ എന്ന ചിത്രത്തില്‍ നായികയായെത്തുന്നത്.

Read more: പ്രണയത്തിനു പ്രായമില്ലല്ലോ…; ശ്രദ്ധേയമായി ‘മേരേ പ്യാരേ ദേശ് വാസിയോമി’ലെ പ്രണയഗാനം

തലസ്ഥാന നഗരിയായ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ‘ക’യുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ചിത്രത്തിന്റെ പൂജവേളയിലെ നിമിഷങ്ങള്‍ നീരവ് മാധവ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായ് പങ്കുവെച്ചതും.