‘നെഞ്ചിനകത്ത്’ ലാലേട്ടൻ; മേക്കിങ് വീഡിയോ കാണാം…

February 6, 2019

മലയാള സിനിമയെ അതിന്റെ പരമോന്നതിയിൽ എത്തിക്കുന്നതിൽ ഏറ്റവും മികച്ച സംഭാവനകൾ നൽകിയ അത്ഭുതകലാകാരനാണ് മോഹൻലാൽ. മോഹൻലാൽ എന്ന കലാകാരൻ സിനിമ പ്രേമികൾക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘നെഞ്ചിനകത്ത്’ എന്ന വീഡിയോ.

കേരളത്തിൽ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിന്റെ സിരകളിലും എഴുതിച്ചേർക്കപെട്ടതാണ് മോഹൻലാൽ എന്ന പേര്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോയുടെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ക്വീന്‍’ എന്ന മലയാള ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയാണ് ഈ വീഡിയോ പുറത്തിറക്കിയത്. ‘നെഞ്ചിനകത്ത് ലാലേട്ടന്‍’ എന്ന ഈരടികളോടെയുള്ള പാട്ട് നേരത്തെ തന്നെ മലയാളികള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു..കൈരളി ടിഎംടിക്ക് വേണ്ടി ചെയ്യുന്ന പരസ്യത്തിന്റെ ഭാഗമായാണ് ഈ വീഡിയോ പുറത്തിറക്കിയത്.