വസ്ത്രവിപണനരംഗത്ത് ശ്രദ്ധേയമാകാന്‍ നോര്‍ത്ത് റിപ്പബ്ലിക്കിന്റെ വസ്ത്രശൃംഖലയില് നിന്നും പുതിയൊരു ബ്രാന്‍ഡുകൂടി
ഇന്ത്യന്‍ ഗാര്‍മെന്റ്സ് വിപണിയിലെ ലീഡിങ് ബ്രാന്‍ഡുകളില്‍ ഒന്നായ നോര്‍ത്ത് റിപ്പബ്ലിക്, അവരുടെ വസ്ത്ര ശൃംഖലയില്‍ നിന്നും പുതിയ ഒരു ബ്രാന്‍ഡ് കൂടി കേരളത്തില്‍ അവതരിപ്പിക്കുന്നു. കമ്പനിയുടെ പ്രീമിയം പ്രൊഡക്ട് ആയിട്ടാണ് നിര്‍മ്മാതാക്കാള്‍ ഫ്രെറ്റിനി (FRETTINI) എന്ന ഈ ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്നത്.
നോര്‍ത്ത് റിപ്പബ്ലിക് ബ്രാന്‍ഡിന്റെ അംബാസിഡര്‍ ആയ പ്രശസ്ത സിനിമാതാരം ടൊവിനോ തോമസ്് തന്നെയാണ് ഫ്രെറ്റിനിയുടെയും അംബാസിഡര്‍. അന്താരാഷ്ട്ര നിലവാരമുള്ള ഇറ്റാലിയന്‍ ഗീസ(Geeza) യാണ് ഫാബ്രിക് ആണ് ഫ്രെറ്റിനിയുടെ നിര്‍മ്മിതിക്കായി ഉപയോഗിക്കുന്നത്.
പ്രശസ്തരായ അനേകം ടെക്നീഷ്യന്മാരുടെ മേല്‍നോട്ടത്തില്‍ ഇരുപതോളം ചെക് പോയിന്റുകളിലൂടെ കടന്നുപോയിട്ടാണ് ഈ ഷര്‍ട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. ഫ്രെറ്റിനിയുടെ ഉല്പാദനത്തിനായി ഉപയോഗിക്കുന്നത് സ്പെഷ്യലൈസ്ഡ് വിദേശ നിര്‍മ്മിത കംപ്യൂട്ടറൈസ്ഡ് മെഷീനുകളാണ്. ലോകോത്തര നിലവാരമുള്ള ട്രിംസ് ആന്‍ഡ് ആക്സസറീസ് ആണ് ഇതിന്റെ നിര്‍മ്മിതിക്കായി കമ്പനി ഉപയോഗിക്കുന്നത്. എല്ലാ രീതിയിലും വന്‍കിട ബ്രാന്‍ഡുകളോട് കിടപിടിക്കുന്ന ഒന്നായിരിക്കും ഫ്രെറ്റിനി എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.