ഇത്, സൂര്യമഹാദേവ് സിങ്; ടോപ് സിംഗര്‍ വേദിയില്‍ ഒരു തകര്‍പ്പന്‍ പ്രകടനം: വീഡിയോ

February 4, 2019

ടോപ്പ്‌ സിംഗര്‍ വേദിയില്‍ പെര്‍ഫോമന്‍സ് റൗണ്ടുകള്‍ പ്രേക്ഷകര്‍ക്കു ദൃശ്യ സംഗീത വിരുന്നാണ് ഒരുക്കുന്നത്. പാട്ടിനൊപ്പം മനോഹരമായ നൃത്തംകൊണ്ടും കുട്ടിപ്പാട്ടുകാര്‍ പെര്‍ഫോമെന്‍സ് റൗണ്ട് ഉത്സവമാക്കി മാറ്റാറാണ് പതിവ്.

സൂര്യ മഹാദേവനാണ് ഇത്തവണ ടോപ്പ്‌ സിംഗര്‍ പെര്‍ഫോമെന്‍സ് റൗണ്ടില്‍ പാടാനെത്തിയത്. ‘സോനാരേ… സോനാരേ…’ എന്നു തുടങ്ങുന്ന ഗാനമാണ് സൂര്യമഹാദേവന്‍ വേദിയില്‍ ആലപിച്ചത്. വേഷത്തിലും ഭാവത്തിലുമെല്ലാം പഞ്ചാബി സിങ് ആയാണ് കുട്ടിപ്പാട്ടുകാരന്‍ വേദിയില്‍ എത്തിയതുതന്നെ.

പഞ്ചാബിഹൗസ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. എസ് രമേശന്‍ നായരുടെ വരികള്‍ക്ക് സുരേഷ് പീറ്റേഴ്‌സ് സംഗീതം പകര്‍ന്നിരിക്കുന്നു. എംജി ശ്രീകുമാറാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.