പ്ലാസ്റ്റിക് വെയിസ്റ്റുകളിൽ നിന്നും ഉപയോഗവസ്തുക്കൾ ഉണ്ടാക്കി ഒരു അമ്മ; ചിത്രങ്ങൾ കാണാം..

February 19, 2019

പ്രകൃതിക്കും മനുഷ്യനും ഏറ്റവും അപകടകാരിയായ ഒന്നാണ് നമുക്ക് ചുറ്റിനും കാണുന്ന പ്ലാസ്റ്റിക് വസ്തുക്കൾ. പ്ലാസ്റ്റിക്ക് വസ്തുക്കൾ കഴിവതും ഒഴുവാക്കാനുള്ള ശ്രമങ്ങൾ പലപ്പോഴായി പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഇതിനെ പൂർണമായും ഒഴിവാക്കാൻ അത്ര എളുപ്പമല്ല, കാരണം നമ്മുടെയൊക്കെ ഒരു ദിവസം തുടങ്ങുന്നതുവരെ പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്നാണ്, ടൂത്ത് ബ്രഷ്, കവറുകൾ, പാത്രങ്ങൾ തുടങ്ങി എന്തിലും ഏതിലും പ്ലാസ്റ്റിക് മയമുണ്ട്.

എന്നാൽ പ്രകൃതിക്ക് നാശമാകുന്ന ഈ വസ്തുക്കളിൽ നിന്ന് പുതിയ അലങ്കാര വസ്തുക്കളും, മാറ്റുകളും, ബാസ്കറ്റുകളുമടക്കം നിരവധി സാധനങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ് റിത മേക്കർ എന്ന 66 വയസുകാരി. എന്ത് ചെയ്യണമെന്നറിയാത്ത ഈ പ്ലാസ്റ്റിക് വെയിസ്റ്റുകളിൽ നിന്നും ഇവർ ഉണ്ടാക്കുന്ന സാധനങ്ങൾ മാർക്കറ്റുകളിൽ വാങ്ങാൻ ആളുകൾ ഏറെയാണ്.

പ്രായമായപ്പോൾ വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടാൻ പലരും ഉപദേശിച്ചപ്പോൾ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹത്തിൽ നിന്നാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. ഇത്രയും വയസായതുകൊണ്ടുതന്നെ പുറത്ത് എന്തെങ്കിലും തുടങ്ങുന്നത് അത്ര എളുപ്പമായിരുന്നില്ല റിതയ്ക്ക്. അങ്ങനെ എന്ത് ചെയ്യാൻ സാധിക്കും എന്ന് കണ്ടെത്തുന്നതിനായി ഇന്റർനെറ്റിൽ  പരതിത്തുടങ്ങിയ രിതയ്ക്ക് മുന്നിൽ ആദ്യം പ്രത്യക്ഷപെട്ടത് ഷോപ്പിംഗ് ബാഗുകളുടെ നിർമ്മാണമാണ്. അങ്ങനെ അതിൽ നിന്നും പ്രചോദനമുൾക്കൊണ്ട റിത സ്വന്തമായി പലതും ഉണ്ടാക്കിത്തുടങ്ങി.

വെയ്സ്റ്റ് ആകുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കൊപ്പം അത്യാവശ്യ സാധനങ്ങൾ മാർക്കറ്റുകളിൽ നിന്നും വാങ്ങിത്തുടങ്ങിയ റിതയുടെ വസ്തുക്കൾ വാങ്ങാൻ ഇപ്പോൾ ആളുകൾ ഏറെയാണ്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ചാരിറ്റിക്ക് നൽകുന്ന ഈ അമ്മ പ്ലാസ്റ്റിക്ക് റീസൈക്കിൾ അറ്റ് ഹോം എന്ന ആശയവും സമൂഹത്തിന് പകർന്ന് നൽകുന്നുണ്ട്.