ക്യാമ്പസിൽ പൊരിഞ്ഞ തല്ല്, വകവയ്ക്കാതെ ഷറഫുദ്ദീന്റെ മാസ് എൻട്രി; വീഡിയോ കാണാം…

February 9, 2019

കോളേജ് ക്യാമ്പസിൽ നടക്കുന്ന പൊരിഞ്ഞ തല്ല്, ഇടയിലൂടെ കൂളായി ഷറഫുദ്ദീന്‍ വേദിയിലേക്ക്. സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് ഷറഫുദ്ദീന്റെ മാസ് എൻട്രി. ഇത് പക്ഷെ സിനിമയിലല്ല യഥാർത്ഥ ജീവിതത്തിലാണ്.

ഷറഫുദ്ദീന്‍ അതിഥിയായി എത്തിയ കോളേജ് പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പൊരിഞ്ഞ തല്ല് നടക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിയും വഴക്കും ഒരിടത്ത് നടക്കുമ്പോള്‍ അതൊന്നും വകവെയ്ക്കാതെ അതിനിടയിലൂടെ നടന്ന് വരുന്ന നടൻ ഷറഫുദ്ദീനാണ് വീഡിയോയില്‍.

ഒരു ഭാഗത്ത് അടി നടക്കുമ്പോഴും വേദിയിലേക്ക് എത്തിയ താരത്തെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.