ഐസിസിയുടെ റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് സ്മൃതി മന്ദാന
February 3, 2019
ഐസിസിയുടെ റാങ്കിങ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ വനിത ക്രിക്കറ്റര്‍ സ്മൃതി മന്ദാന. ന്യൂസ്ലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു മന്ദാന. ഇതിനുപിന്നാലെയാണ് ഏകദിന റാങ്കിങില്‍ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്റ് വുമണായി സ്മൃതി മന്ദാന മാറിയത്.
അതേസമയം ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ മിതാലി രാജിന് റാങ്കിങ്ങില്‍ മുന്നേറാന്‍ സാധിച്ചില്ല. നാലാം സ്ഥാനത്തായിരുന്നു മിതാലി ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. രണ്ടാം ഏകദിനത്തില്‍ മിതാലി അര്‍ധ സെഞ്ചുറി നേടിയിരുന്നു.
സ്മൃതി മന്ദാന ആദ്യ ഏകദിനത്തില്‍ 105 റണ്‍സും രണ്ടാം ഏകദിനത്തില്‍ 90 റണ്‍സും നേടി. മൂന്നാം ഏകദിനത്തില്‍ ഒരു റണ്‍സ് മാത്രമാണ് മന്ദാനയ്ക്ക് നേടാനായത്. ഐസിസി റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള മന്ദാനയ്ക്ക് നിലവില്‍ 751 പോയിന്റുകളുണ്ട്.