വിറകുവെട്ടുന്നതിനിടയില്‍ മനോഹരമായി പാടി, ഒപ്പം വിസിലിങ്ങിലൂടെ ദേശീയഗാനവും; കൈയടിച്ച് സോഷ്യല്‍ മീഡിയ

February 26, 2019

വിത്യസ്തവും കൗതുകകരവുമായ പലതും ഇക്കാലത്ത് വൈറലാകാറുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് ഒരു പാട്ട്. വിറകുവെട്ടുന്നതിനിടയില്‍ മനോഹരമായി ഒരാള്‍ പാടുന്നതിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

‘ആലിലക്കണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോള്‍….’എന്ന സുന്ദരഗാനമാണ് ആദ്യം ഇയാള്‍ പാടിയത്. പിന്നാലെ ‘മധുരിക്കും ഓര്‍മ്മകളെ…’എന്ന ഗാനവും എത്തി. മനോഹരമായാണ് ഇദ്ദേഹത്തിന്റെ ആലാപനം. ഏറ്റവും ഒടുവില്‍ വിസിലിങിലൂടെ ദേശീയ ഗാനവും.

നിരവധി പേരാണ് ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മികച്ച പ്രതികരണമാണ് ഇദ്ദേഹത്തിന്റെ ആലാപനത്തിന് ലഭിക്കുന്നും. എന്തായാലും സോഷ്യല്‍മീഡിയ നിറഞ്ഞുകയടിക്കുന്നുണ്ട് ഈ ഗായകന്റെ പാട്ടുകള്‍ക്ക്.