ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി; ഡ്രൈവറെ കണ്ട് അമ്പരന്ന് കുട്ടികള്‍

February 3, 2019

സാധാരണക്കാരോടുള്ള താരങ്ങളുടെ സമീപനങ്ങള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ കൈയടി നേടുകയാണ് നടന്‍ സുരാജ് വെഞ്ഞാറന്മൂടിന്റെ ഒരു സമീപനം. സുരാജ് വെഞ്ഞാറന്മൂടിന്റെ വണ്ടിയാണെന്ന് അറിയാതെ വണ്ടിക്കു നേരെ ലിഫ്റ്റിനായി കൈകാണിച്ച രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വണ്ടിയില്‍ കയറ്റിയാണ് താരം വിത്യസ്തനായത്.

സംഭവം ശരിവയ്ക്കുന്ന ഒരു ചിത്രവും ഇതിനോടകംതന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സുരാജിന്റെ ഒരു സുഹൃത്തും ഇവര്‍ക്കൊപ്പം യാത്രയിലുണ്ടായിരുന്നു. അദ്ദേഹമാണ് രസകരമായ ഈ സംഭവം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞാനും സുരാജും തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട്ടിലേയ്ക്കുള്ള യാത്രയില്‍ മണ്ണന്തലയില്‍ നിന്ന് രണ്ട് സ്‌കൂള്‍ കുട്ടികള്‍ കാര്‍ കൈകാണിച്ച് നെര്‍ത്തി. വണ്ടിയില്‍ കയറിയ കുട്ടികള്‍ക്ക് ഡ്രൈവറെ വെച്ച് ഒരു സെള്‍ഫി ഞാനെടുത്തുകാണിച്ചപ്പോള്‍ അവരുടെ മുഖത്തെ സന്തോഷം ഞാനറിഞ്ഞു.