ദമ്പതികൾക്ക് വീട് നിർമ്മിച്ച് നൽകി സുരേഷ് ഗോപി; കൈയ്യടിച്ച് സോഷ്യൽ മീഡിയ…

February 11, 2019

പാലക്കാട് അംബേദ്ക്കർ കോളനിയിലെ ദമ്പതികൾക്ക് വീട് നിർമ്മിച്ച് നൽകി നടനും എം പിയുമായ സുരേഷ് ഗോപി. വീരന്‍, കാളിയമ്മ ദമ്പതികള്‍ക്കാണ് സ്വന്തം പണം ഉപയോഗിച്ച് സുരേഷ് ഗോപി വീട് വച്ചുനല്‍കിയത്. രണ്ട് മുറിയും ഹാളും അടുക്കളയും ചേര്‍ന്നതാണ് വീട്.

കഴിഞ്ഞ വര്‍ഷം ജാതി വിവേചനത്തിന്‍റെ പേരില്‍ ദുരിതം അനുഭവിക്കുന്ന കോളനി വാസികളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നിരുന്നു. അതിന് പിന്നാലെ സുരേഷ് ഗോപി അംബേദ്ക്കർ കോളനി സന്ദർശിക്കുകയും കോളനിയിലെ അര്‍ഹതപ്പെട്ട ഒരു കുടുംബത്തിന് വീട് വച്ചുനല്‍കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.

ആ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ് താരമിപ്പോൾ. ദമ്പതികൾക്ക് പുതിയ വീടിന്റെ താക്കോൽ കൈമാറിയ താരം അർഹരായ ഒരു കുടുംബത്തിന് കൂടി വീട് വച്ചു നൽകുമെന്നും പ്രഖ്യാപിച്ചു. താക്കോൽ ദാനത്തിന്റെ ചിത്രങ്ങൾ താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.