കൊച്ചുമോന്‍ വിദേശത്തെത്തിയിട്ടും വീണ്ടും തകര്‍പ്പന്‍ പ്രകടനവുമായി അമ്മാമ്മയും കൊച്ചുമോനും; വീഡിയോ

February 4, 2019

മനോഹരങ്ങളായ ടിക് ടോക്ക് വീഡിയോകള്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ സ്ഥാനം പിടിച്ചിട്ട് കാലം കുറച്ചായി. അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വൈറലായ ടിക് ടോക്ക് താരങ്ങളാണ് ഒരു അമ്മാമ്മയും കൊച്ചുമോനും. അമ്മാമ്മ മേരി ജോസഫിനും കൊച്ചുമോന്‍ ജിന്‍സണും ആരാധകര്‍ ഏറെയാണ്.

എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ ചിറ്റാട്ടുകര നിവാസികളാണ് ഈ അമ്മാമ്മയും കൊച്ചുമോനും. പ്രവാസിയായ ജിന്‍സണ്‍ അവധിക്കായ് നാട്ടിലെത്തിയ ശേഷമാണ് അമ്മാമ്മയും ഒന്നിച്ചുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. എന്നാല്‍ അവധിക്കു ശേഷം വിദേശത്തേക്കു ജില്‍സണ്‍ മടങ്ങി. ഈ മടക്കം അമ്മായുടെയും കൊച്ചുമോന്റെയും ആരാധകരെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്.

എന്നാല്‍ ഇപ്പോള്‍ വീണ്ടും താരമായിരിക്കുകയാണ് അമ്മാമ്മയും കൊച്ചുമോനും. വിദേശത്തുള്ള ജില്‍സണും നാട്ടിലുള്ള അമ്മാമ്മയും വീഡിയോ കോളിലൂടെയാണ് മനോഹരപ്രകടനം കാഴ്ചവെയ്ക്കുന്നത്. അല്‍പം ചിരിക്കാനുണ്ടെങ്കിലും ഇരുവരുടെയും സ്‌നേഹവീഡിയോ, കാണുന്നവരുടെ മനസും നിറയ്ക്കും.