ടോവിനോയുടെ വീഡിയോയ്ക്ക് കമന്റിട്ട് ആരാധകൻ; കിടിലൻ മറുപടിയുമായി താരം, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

February 19, 2019

മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ടോവിനോ തോമസിന്റെ സാഹസീക വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കാഴ്ചക്കാരെ അമ്പരിപ്പിക്കുന്ന വീഡിയോയെ പ്രശംസിച്ച് നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്.

റാസല്‍ഖൈമയിലെ ജബല്‍ ജൈസ് സിപ് ലൈനിലൂടെ യാത്രനടത്തിയാണ് ടൊവിനോ കാഴ്ചക്കാരെ അമ്പരപ്പിച്ചത്. ലോകത്തിലെതന്നെ ഏറ്റവും നീളമുള്ള സിപ് ലൈന്‍ യാത്രകളിലൊന്നാണ് ഇത്. 2.83 കിലോമീറ്ററാണ് ഈ സിപ് ലൈന്റെ നീളം. സമുദ്രനിരപ്പില്‍ നിന്നും 1680 മീറ്റര്‍ ഉയരത്തിലാണ് ഈ സിപ് ലൈന്‍ സ്ഥിതിചെയ്യുന്നത്.

എന്നാൽ താരത്തിന്റെ വീഡിയോയെ കമന്റിയ ആൾക്ക് കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് ടോവിനോ. ഇൻസ്റ്റാഗ്രാമിൽ ടോവിനോ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ പപ്പടവട എങ്ങനെ തയാറാക്കാം എന്നാണ് ആരാധകരിലൊരാൾ കമന്റിട്ടത്. ഒപ്പം ആവശ്യമായ ചേരുവകളുടെ ലിസ്റ്റും ഇയാൾ ചേർത്തിരുന്നു. ഉടൻ തന്നെ ഇതിന് മറുപടിയുമായി ടൊവിനോ രംഗത്തെത്തി, ‘കരിങ്കോഴി കുഞ്ഞുങ്ങൾ ഉണ്ടോ.. രണ്ടെണ്ണം എടുക്കാൻ’ എന്നാണ് ടോവിനോ കമന്റിയത്.

ടോവിനോ കമന്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ മറുപടിയും വൈറലായി. ആയിരകണക്കിന് ആളുകളാണ് താരത്തിന്റെ ഈ കമന്റിന് ലൈക്ക് ചെയ്ത് രംഗത്തെത്തിയത്. പിന്നാലെ കടിക്കാത്ത രാജവെമ്പാല, അദ്ഭുത വിളക്ക്, ദിനോസർ കുഞ്ഞുങ്ങൾ അങ്ങനെ രസകരമായ ‘കച്ചവട’ ട്രോളുകളും ഉടനെത്തി

View this post on Instagram

 

ചുമ്മാ ഒരു throwback!! #skydiving #2016 #onesingleshortlife #overcomeyourfears #celebratelife

A post shared by Tovino Thomas (@tovinothomas) on