‘ഈശ്വരാ പാവത്തുങ്ങൾക്ക് ഇങ്ങനെ സൗന്ദര്യം തരല്ലേ..’ ടിക് ടോക്കിൽ തിളങ്ങി വിധു പ്രതാപും ഭാര്യയും; വൈറൽ വീഡിയോ കാണാം..

February 1, 2019

സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് ഗായകൻ വിധു പ്രതാപും ഭാര്യ ദീപ്‌തിയും ഒന്നിച്ചുള്ള ടിക് ടോക് വീഡിയോ. നിരവധി ചിത്രങ്ങളിൽ മനോഹര ഗാനങ്ങളുമായി എത്തുന്ന താരത്തിന്റെ ഭാര്യയുമൊത്തുള്ള വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.

ഇതോടെ പാടാൻ മാത്രമല്ല അഭിനയിക്കാനും തങ്ങൾക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇരുവരും. ഒരുപാട് സിനിമകളിലെ നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള ഇരുവരുടെയും ടിക് ടോക് വീഡിയോ കാണാം…