ലൊക്കേഷനിൽ എത്തിയ തന്റെ അപരനെകണ്ട് ഓട്ടോഗ്രാഫ് ചോദിച്ച് മക്കൾ സെൽവൻ; കയ്യടിച്ച് സോഷ്യൽ മീഡിയ, വൈറൽ വീഡിയോ കാണാം..

February 2, 2019

അവതരണത്തിലെ വ്യത്യസ്ഥതകൊണ്ടും സ്വഭാവത്തിലെ ലാളിത്യം കൊണ്ടും ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച കലാകാരനാണ് മക്കൾ സെൽവൻ വിജയ് സേതുപതി. പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ആലപ്പുഴയിൽ എത്തിയ താരത്തെ കാണാനും ചിത്രങ്ങൾ എടുക്കാനുമായി നിരവധി ആളുകളാണ് അവിടെ എത്തപെടുന്നത്.

അങ്ങനെ താരത്തെ കാണാൻ പോയ വിജയ് സേതുപതിയുടെ അപരനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അജിത് ചെങ്ങറ എന്ന ചെറുപ്പക്കാരനാണ് നിരവധി സ്റ്റേജുകളിൽ വിജയ് സേതുപതിയായി വേഷമിടുന്നത്. രൂപത്തിലും വേഷത്തിലുമെല്ലാം വിജയ് സേതുപതിക്ക് ഏറെ സാമ്യമുള്ള അജിത് വിജയ് സേതുപതിയെപോലെ ഒരു സാധാരണ മുണ്ടും ഷർട്ടും ഇട്ടാണ് അദ്ദേഹത്തെ കാണാൻ പോയത്.

നിരവധി സ്റ്റേജുകളിൽ വിജയ് സേതുപതിയായി വേഷമിട്ടതിന്റെ ചിത്രങ്ങൾ കൊണ്ട് തയ്യാറാക്കിയ ഒരു കൊളാഷുമായാണ് അജിത് താരത്തെ കാണാൻ ചെന്നത്. ഇതിൽ ഒരു ഓട്ടോഗ്രാഫ് തരുമോയെന്ന് ചോദിച്ച അജിത്തിനോട് വിജയ് സേതുപതി തിരിച്ചും ഒരു ഓട്ടോഗ്രാഫ് ചോദിക്കുകയായിരുന്നു. ഇങ്ങനെയൊക്കെ ഒരിക്കലും സംഭവിക്കുമെന്ന് താൻ കരുതിയില്ലെന്നും ഇപ്പോൾ വളരെയധികം സന്തോഷമുണ്ടെന്നും അജിത് പറഞ്ഞു.

“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യം ഞാൻ ഷെയർ ചെയ്യുന്നു ..മക്കൾ സെൽവം വിജയ് സേതുപതിയുടെ ഫിഗർ ആ മനുഷ്യ സ്നേഹിയായ സാധാരണക്കാരനായ ജാടയില്ലാത്ത താരത്തിന് മുൻപിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.. ഓട്ടോഗ്രാഫ് ചോദിച്ച എന്നോട് തിരിച്ചു ഓട്ടോഗ്രാഫ് ചോദിച്ചപ്പോൾ ശരിക്കും ആ എളിമത്വം അനുഭവിക്കാൻ കഴിഞ്ഞു.” അജിത് ഫേസ്ബുക്കിൽ കുറിച്ചു..

സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ കാണാം..